News

കേരള കൗമാര സമ്മേളന സംസ്ഥാന തല പ്രഖ്യാപനം തൃശൂര്‍ പ്രസ്‌ക്ലബില്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൗമാര സമ്മേളനത്തിന്റെ സംസ്ഥാന തല പ്രഖ്യാപനം തൃശൂര്‍ പ്രസ്‌ക്ലബില്‍ നടത്തി. ഡിസംബര്‍ 23 ശനിയാഴ്ച കുട്ടികളുടെ സമ്മേളനത്തില്‍ തെരഞ്ഞെടുത്ത പ്രതിഭകള്‍ സമ്മേളന പ്രഖ്യാപനം നടത്തി. വൈവിധ്യമാര്‍ന്ന പരിപാടികള്‍ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. നന്മയുടെ ലോകം ഞങ്ങളുടേത് എന്നാണ് സമ്മേളനത്തിന്റെ പ്രമേയം. പ്രഖ്യാപനത്തോടെ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്ന ആയിരം കൗമാരക്കാരെ തെരെഞ്ഞെടുക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ഏപ്രിലില്‍ മലപ്പുറത്താണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കേരള കൗമാര സമ്മേളനം നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്യും. അതോടൊപ്പം കേരളത്തിലും പുറത്തുമുള്ള അമ്പതിലേറെ സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍ സമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കുന്നുണ്ട്. ആറു വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങളും കലാ അവതരണങ്ങളും പ്രായോഗിക പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ആയിരത്തോളം വിദ്യാര്‍ഥിപ്രതിഭകളാണ് സമ്മേളന പ്രതിനിധികളായി പങ്കെടുക്കുക. അവസാനദിവസം നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഗമം നടക്കും.

കൗമാര പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും അവരെ കരുവാക്കിക്കൊണ്ട് പണം വാരുന്ന വിപണിതന്ത്രങ്ങളെയും സമ്മേളപ്രചാരണങ്ങളില്‍ തുറന്നുകാട്ടും. കൌമാരത്തിന്റെ നന്മകളും ഊര്‍ജവും മനുഷ്യക്ഷേമത്തിനും സേനവത്തിനും ഉപയോഗിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. തെരുവു നാടകം, പാട്ടുകൂട്ടം, പ്രദര്‍ശനം, കവലപ്രസംഗം തുടങ്ങി കൌമാരക്കാരുടെ കഴിവുകള്‍ കാഴ്ചവെക്കുന്ന രീതിയിലാണ് പ്രചാരണങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.



പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍

വസീം മുഹമ്മദ്

ജാവേദ്

നദ ഫാത്തിമ

നര്‍വീന്‍

ജലീല്‍

Main:
Secondary:
Outline:
Footer:
Menu: