News

കേരള കൗമാര സമ്മേളന സംസ്ഥാന തല പ്രഖ്യാപനം തൃശൂര്‍ പ്രസ്‌ക്ലബില്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൗമാര സമ്മേളനത്തിന്റെ സംസ്ഥാന തല പ്രഖ്യാപനം തൃശൂര്‍ പ്രസ്‌ക്ലബില്‍ നടത്തി. ഡിസംബര്‍ 23 ശനിയാഴ്ച കുട്ടികളുടെ സമ്മേളനത്തില്‍ തെരഞ്ഞെടുത്ത പ്രതിഭകള്‍ സമ്മേളന പ്രഖ്യാപനം നടത്തി. വൈവിധ്യമാര്‍ന്ന പരിപാടികള്‍ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. നന്മയുടെ ലോകം ഞങ്ങളുടേത് എന്നാണ് സമ്മേളനത്തിന്റെ പ്രമേയം. പ്രഖ്യാപനത്തോടെ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്ന ആയിരം കൗമാരക്കാരെ തെരെഞ്ഞെടുക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ഏപ്രിലില്

ഓരോ അറിവും മാനുഷ്യ നന്മക്കായി പ്രയോജനപ്പെടുത്തുക - അലി മണിക്ഫാൻ

ആർജ്ജിച്ചെടുക്കുന്ന ഓരോ അറിവുകളും സ്വജീവിതത്തിനും മാനവസമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതദൗത്യം പൂർത്തിയാവുകയുള്ളൂവെന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ അലി മണിക്ഫാൻ. അറിവുകൾ കുത്തക വൽക്കരിക്കുന്നതിന് പകരം അത് സമൂഹത്തിന് പ്രയോജനപ്പെടുത്താൻ വിട്ടു നൽകുകയാണ് വേണ്ടതെന്നും മലർവാടി -ടീൻ ഇന്ത്യ സംഘടിപ്പിച്ച അസ്ട്രോലാബ് 2K18 ദ്വിദിന ജ്യോതിശാസ്ത്ര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ച വിസ്മയങ്ങളിലൂടെ സഞ്ചാരമൊരുക്കിയാണ് അസ്ട്രോലാബ് 2K18 സംഘടിപ്പിച്ചത്.


കോഴിക്കോട് നെസ്റ്റ് പബ്ലിക് സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മലർവാടി-ടീൻ ഇന്ത്യ സംസ്ഥാന രക്ഷാധികാ

കേരള കൗമാര സമ്മേളന പ്രമേയം പ്രകാശനം ചെയ്തു

കോഴിക്കോട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൌമാര സമ്മേളനം ഏപ്രിലില്‍ മലപ്പുറത്തു നടക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്യും. ആറു വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങളും കലാ അവതരണങ്ങളും പ്രായോഗിക പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ആയിരത്തോളം വിദ്യാര്‍ഥിപ്രതിഭകളാണ് സമ്മേളന പ്രതിനിധികളായി പങ്കെടുക്കുക. അവസാനദിവസം ന

Main:
Secondary:
Outline:
Footer:
Menu: