Event

വിജ്ഞാനോൽസവം സംസ്ഥാന തല മത്സരം

മലർവാടി ലിറ്റിൽ സ്കോളർ  വിജ്ഞാനോത്സവം  സംസ്ഥാന തല മത്സരം തിരൂർ TIC യിൽ ഏപ്രിൽ 2 ന് നടക്കും.

ഒക്ടോബർ 25 ന് നടന്ന  വിജ്ഞാനോത്സവത്തിന്റെ ഒന്നാം ഘട്ടത്തിൽ കേരളത്തിലെ  12000   എൽ പി യുപി, ഹൈ സ്കൂളിലെ 3 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു . അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത സബ് ജില്ലാ തല മത്സരo കേരളത്തിലെ 150 കേന്ദ്രങ്ങളിൽ നടന്നു . അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ 14 ജില്ലാ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ആ വിജയികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ 25 വർഷങ്ങളായി നടന്നു വരുന്ന വിജ്ഞാനോത്സവം കേവലം ഒരു ഓർമ പരിശോധന മാത്രമല്ല, സാമൂഹികാവബോധവും ക്രിയാത്മക ചിന്തയും ഉണർത്തുന്ന ചോദ്യങ്ങളാണ്.  സബ് ജില്ലാ തല വിജയികൾക്ക് യു പി, ഹൈസ്കൂൾ തല വിജയികൾ ആണ് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മുൻ സംസ്ഥാന തല മത്സരങ്ങൾ കേരളത്തിലെ വിവിധ ചാനലുകൾ സംപ്രേഷണം ചെയതിരുന്നു. മീഡിയ വൺ ചാനലിൽ  പ്രശസ്ത മജീഷ്യൻ മുതുകാടിന്റെ നേത്രത്വത്തിൽ നടന്ന ലിറ്റിൽ സ്കോളർ സംസ്ഥാന തല മത്സരം ഏറെ ജനപ്രിയമായിരുന്നു. മത്സരാർത്ഥികൾക്ക് ലാപ്ടോപ്പുകൾ ടാബുകൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മാധ്യമം ദിനപത്രമാണ് ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ മീഡിയ പങ്കാളിത്തം വഹിക്കുന്നത് .

Main:
Secondary:
Outline:
Footer:
Menu: