Event

കേരള കൌമാര സമ്മേളനം April 15 16

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൌമാര സമ്മേളനം ഏപ്രിലില്‍(15,16) മലപ്പുറത്തു നടക്കും.  ആറു വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങളും കലാ അവതരണങ്ങളും പ്രായോഗിക പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ആയിരത്തോളം വിദ്യാര്‍ഥിപ്രതിഭകളാണ് സമ്മേളന പ്രതിനിധികളായി പങ്കെടുക്കുക. അവസാനദിവസം നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഗമം നടക്കും. നന്മയുടെ ലോകം ഞങ്ങളുടേത് എന്നാണ് സമ്മേളനത്തിന്റെ പൊതു പ്രമേയം. 
 

Main:
Secondary:
Outline:
Footer:
Menu: